കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ മദ്രസ അധ്യാപകൻ മരിച്ചു. ബല്ലാ കടപ്പുറത്തെ മദ്രസ അധ്യാപകനും വിദ്യാനഗർ ചാല സ്വദേശിയുമായ സി. സഫുവാൻ ഹുദവി (24) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കഴിഞ്ഞ ഞായറാഴ്ച സംസ്ഥാനപാതയിൽ അതിയാമ്പൂരിലെ കോയാപ്പള്ളിക്ക് സമീപമായിരുന്നു അപകടം. ബേക്കൽ ഭാഗത്തുനിന്ന് ബല്ലാ കടപ്പുറത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന സഫുവാനെ എതിർദിശയിൽ വന്ന നീല ബലേനോ കാർ ഇടിക്കുകയായിരുന്നു. ബല്ലാ കടപ്പുറത്തെ മദ്രസയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
സംഭവത്തിൽ സഫുവാന്റെ സുഹൃത്ത് എ.കെ. ഇസ്മായിലിന്റെ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.












Leave a Reply