ബന്തടുക്ക: ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.കുറ്റിക്കോൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ശോഭന ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വി. സുരേഷ് അധ്യക്ഷനായി. കരുണാകരൻ വിസ്മയ മുഖ്യാതിഥിയായി പങ്കെടുത്തു.
തമ്പാൻ മിയ്യങ്ങാനം, നാരായണൻ കാവുങ്കാൽ, സുരേഷ് പയ്യങ്ങാനം, ഇ. നാരായണൻ നായർ, എ.എസ്. അനിൽ, പ്രിയ കൃഷ്ണൻ, എം.പി. സന്ധ്യ, കെ. ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ കെ.പി. രേഖാദാസ് സ്വാഗതവും ടി.കെ. വസന്തകുമാരി നന്ദിയും പറഞ്ഞു.












Leave a Reply