മടിക്കൈയിൽ ചെങ്കൽ ക്വാറിയിൽ വിജിലൻസ് മിന്നൽ പരിശോധന

മടിക്കൈ: അമ്പലത്തുകര വില്ലേജിൽ അനുമതിയില്ലാതെ ചെങ്കൽ ഖനനം നടത്തുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഇന്ന് രാവിലെ ആരംഭിച്ച പരിശോധന കുണ്ടറ സോളാർ പാർക്കിന് സമീപമുള്ള പ്രദേശങ്ങളിലാണ് നടന്നത്.

അമ്പലത്തുകര വില്ലേജിലെ സർവേ നമ്പർ 100-ൽ ഉൾപ്പെട്ട സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തും സർവേ നമ്പർ 86/1എ-യിൽ ഉൾപ്പെട്ട സ്വകാര്യ വ്യക്തിയുടെ പറമ്പിലും അനുമതിയില്ലാതെ ചെങ്കൽ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന.

വിജിലൻസ് ഡിവൈഎസ്പി വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ശ്രീദാസൻ, എഎസ്ഐമാരായ ജയചന്ദ്രൻ, രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എം. പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, വിജേഷ്, ഡ്രൈവർ രതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *