വിദ്യ ടീച്ചർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: അധ്യാപികയും സാംസ്‌കാരിക പ്രവർത്തകയുമായ തായന്നൂർ എണ്ണപ്പാറ പാത്തിക്കരയിലെ വിദ്യ ടീച്ചർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കാരുണ്യ പ്രവർത്തനങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ടീച്ചറെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

കോടോം-ബേളൂർ പഞ്ചായത്തിലെ പനങ്ങാട്‌ സരസ്വതി എ.എൽ.പി.സ്കൂളിലെ അധ്യാപികയാണ് വിദ്യ ടീച്ചർ. നവംബർ 12ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിദ്യ ടീച്ചർ പുരസ്‌കാരം ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *