കാസർകോട് റവന്യ ജില്ല സ്കൂൾ കായിക മേള ഒക്ടോബർ 16 മുതൽ 18 വരെ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കും.

നീലേശ്വരം:ചായ്യോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂൾ ആതിഥ്യമരുളുന്ന 68 മത് കാസർകോട് റവന്യ ജില്ല സ്കൂൾ കായിക മേള ഒക്ടോബർ 16 മുതൽ 18 വരെ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കും.
കാസർകോട് റവന്യ ജില്ലയിലെ 7 സബ് ജില്ലകളിൽ നിന്ന് സബ്ബനിയർ , ജൂനിയർ, സീനിയർ ആൺ, പെൺ വിഭാഗത്തിലായി 1500 കായിക താരങ്ങളും 150 ഒഫീഷ്യൽസും പങ്കെടുക്കും. റിലെ മത്സരമുൾപ്പെടെ 95 ഇനങ്ങളിലായാണ് ഓർഡർ ഓഫ് ഇവന്റ്സ് പ്രകാരം മത്സരം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്. 17 ന് അധ്യാപകർക്കുള്ള മത്സരങ്ങൾ നടക്കും.അധ്യാപകർക്ക് പുരുഷവിഭാഗത്തിൽ 40 ന് മുകളിൽ,40 ന് താഴെ കാറ്റഗറിയിലും, അധ്യാപികമാർക്ക് വനിത 30 ന് മുകളിൽ, 30ന് താഴെ കാറ്റഗറിയിലും 100, 400 M, 1500 , 200 ഷോട്പുട്, ലോങ്ങ് ജംമ്പ് എന്നീ ഇനങ്ങളിലാണ് അധ്യാപകർക്കുള്ള മത്സരങ്ങൾ. ജില്ലാ മത്സരങ്ങളിൽ നിന്ന് 1, 2, 3 സ്ഥാനം നേടുന്ന കായിക താരങ്ങൾ ഈ മാസം 25 മുതൽ 30 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന കായിക മേളയിൽ ജില്ലാ ടീമിന് വേണ്ടി പങ്കെടുക്കും. കായിക മേളയുടെ ഭാഗമായി ഇ എം എസ് സ്റ്റേഡിയത്തിൽ കൊളുത്താനുള്ള ദീപശിഖയുടെ റാലി കഴിഞ്ഞ വർ ഷത്തെ ആതിഥേയരായ ജി എച്ച് എസ് ബാനം സ്കൂളിൽ നിന്നും ഈ വർഷത്തെ ആതിഥേയ വിദ്യാലയമായ ജി എച്ച് എസ് എസ് ചായോത്ത് സ്കൂളിലേക്ക് ദേശീയ,സംസ്ഥാന കായിക താരങ്ങളുടെ അകമ്പടിയോടെ 15 ന് വൈകുന്നേരം 3.30 ന് എത്തിച്ചേരും. ഒക്ടോബർ 16 ന് രാവിലെ 10.30 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം പി ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം നിർവഹിക്കും. സെപ്റ്റംബർ 18 ന് വൈകിട്ട് 4 നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ നിർവഹിക്കും. സന്ദീപ് വാര്യർ എം എൽ എ വിജയികൾക്കുള്ള സമ്മാനം നൽകും. കായികമേളയുടെ ലോഗോ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഹെഡ് മാസ്റ്റർ എം സുനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. കായിക മേളയുടെ പരിപാടികൾ വിശദീകരിക്കാൻ നടത്തിയ വാർത്ത സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം രാജൻ, കൺവീനർ കെ. ടി സീമ, എം സുനിൽകുമാർ, വൈസ് ചെയർമാൻ പി മനോഹരൻ, നികേഷ് മാടായി, പ്രോഗ്രാം സെക്രട്ടറി കെ വി ബിജു, ടി ആർ പ്രീതി മോൾ, ടി ദീപേഷ് കുമാർ, പി വി സുനിൽ, പി വി സുകുമാരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *