കാസർകോട്: മൈലാട്ടി–വിദ്യാനഗർ 110 കെ.വി ഫീഡറിന്റെ ശേഷി ഉയർത്തുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ സബ്സ്റ്റേഷൻ പരിധികളിൽ ഒക്ടോബർ 31 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയായിരിക്കും നിയന്ത്രണം. 110 കെ.വി സബ്സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ, കുബനൂർ, മഞ്ചേശ്വരം എന്നിവയ്ക്കും 33 കെ.വി സബ്സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവയ്ക്കും കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.












Leave a Reply