തിരുവനന്തപുരം: ശബരിമല വെര്ച്വല് ക്യൂ ബുക്കിങ് ഫീസ് തുക ഇരട്ടിയായേക്കും. അഞ്ച് രൂപയെന്നത് 10 രൂപയാക്കാനാണ് ബോര്ഡില് ധാരണയായിരിക്കുന്നത്. നിരക്ക് വര്ധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി തേടും. പമ്പയിലെ ശുചിമുറി പൂര്ണമായും സൗജന്യമാക്കുന്നതിനാണ് തുക ഉയര്ത്തുന്നതെന്നാണ് ബോര്ഡിന്റെ പ്രതികരണം.
നിരക്ക് വര്ധനവ് നിലവില് വന്നാല് ഭക്തര്ക്ക് പണം നല്കാതെ ശുചിമുറി ഉപയോഗിക്കാനാകും. വെര്ച്വല് ക്യൂ ബുക്കിങിന്റെ നിരക്ക് വര്ധന തീരുമാനം പരാതിക്ക് ഇടയാക്കുമെന്ന് ഭരണസമിതിയില് അഭിപ്രായമുയര്ന്നെങ്കിലും ഭക്തര്ക്ക് ഗുണകരമാവുന്ന മാറ്റമെന്ന നിലപാടാണ് പ്രസിഡന്റ് കെ ജയകുമാര് സ്വീകരിച്ചത്.
തിരക്ക് നിയന്ത്രിക്കുന്നതിനായായിരുന്നു ശബരിമലയില് വെര്ച്വല് ക്യൂ സംവിധാനം കൊണ്ടുവന്നത്. ദര്ശനം നടത്തുന്നതിന് ഓണ്ലൈനായി നേരത്തെ തന്നെ ബുക്ക് ചെയ്യുന്നതാണ് സംവിധാനം. അഞ്ച് രൂപയായിരുന്നു നേരത്തെ വെര്ച്വല് ക്യൂ ബുക്കിങ് ചാര്ജായി ഈടാക്കിയിരുന്നത്. ഈ ഫീസാണ് ഇരട്ടിയാക്കാന് ബോര്ഡ് ഇപ്പോള് ആലോചിക്കുന്നത്.












Leave a Reply