ശക്തമായ മഴവെള്ളപ്പാച്ചിലിൽ പാലായില്‍ വിളവെടുപ്പിന് പാകമായ മത്സ്യ കൂട് തകർന്ന് ലക്ഷങ്ങളുടെ നഷ്‌ടം.

നീലേശ്വരം:കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽ പാലായില്‍ വിളവെടുപ്പിന് പാകമായ മത്സ്യ കൂട് തകർന്ന് ലക്ഷങ്ങളുടെ നഷ്‌ടം. യുവ മത്സ്യകര്‍ഷകരായകെ വി ബിനോയി കെഎം വിജയീഷ് മനീഷ് അശ്വിൻ എന്നിവർ ചേര്‍ന്ന്ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ കൂട് മത്സ്യകൃഷിയാണ് പൂര്‍ണ്ണമായും നശിച്ചത്. വിളവെടുപ്പിന് പാകമായ കളാഞ്ചിയും കരിമീനും ഉള്‍പ്പെടെ ആയിരത്തോളം മീനുകള്‍ ഒഴുകിപ്പോയി. മത്സ്യങ്ങളും കൂടുകളും ഒഴുകി പോയതിൽ ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി യുവാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *