പനത്തടി: പനത്തടി വണ്ണാർകയം എൻ.എസ്.എസ്. എസ്റ്റേറ്റിനോട് ചേർന്നുള്ള വനമേഖലയിൽ അപരിചിതനായ വ്യക്തിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.കൂൺ ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ അരിപ്രോട് സ്വദേശിയായ ബന്ധുക്കൾ, സുഹൃത്ത് എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പിനെയും രാജപുരം പോലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു.
ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം തലയും ശരീരവും വേർപെട്ട നിലയിലാണ് കാണപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് കയർ കണ്ടെത്തിയതിനാൽ തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രാജപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനും മരണകാരണം വ്യക്തമാകാനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.












Leave a Reply