ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ വിസമ്മതിച്ച മുണ്ടമാണി കുറ്റിക്കാനം ഉ ന്നതിയിലെ കുടുംബങ്ങളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആഗസ്റ്റ് ഒന്നിന് ഉന്നതി സന്ദർശിച്ചു.

ചുള്ളിക്കര :ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ വിസമ്മതിച്ച കുടുംബങ്ങളെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി കളക്ടറുടെ മുണ്ടമാണി കുറ്റിക്കാനം ഉന്നതി സന്ദർശനം
ഉരുൾപൊട്ടൽ മഴക്കെടുതി ഭീഷണിയെ തുടർന്ന് ചുള്ളിക്കര ഗവൺമെന്റ് എൽ പി സ്കൂളിൽ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ വിസമ്മതിച്ച മുണ്ടമാണി കുറ്റിക്കാനം ഉ ന്നതിയിലെ കുടുംബങ്ങളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആഗസ്റ്റ് ഒന്നിന് ഉന്നതി സന്ദർശിച്ചു. അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും നിലവിലെ അപകട സാധ്യത പരിഗണിച്ച് ക്യാമ്പിലേക്ക് മാറണമെന്നും കളക്ടർ ആവശ്യപ്പെട്ടു അതോടെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ ഉന്നതിയിലെ കുടുംബങ്ങളെ സന്ദർശിച്ച് ഊര് കൂട്ടവുമായി ചർച്ച നടത്തി. ഉന്നതിയിലെ വിവിധ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ഉന്നതിയിലെ കുടുംബങ്ങളെ സ്ഥിരമായി മാറ്റി പാർപ്പി ക്കാൻ ജില്ലാ ഭരണകൂടവും പട്ടികവർഗ്ഗ വികസന വകുപ്പും ചേർന്ന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പുനൽകി. കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്കും സുരക്ഷിതമായബന്ധു വീടുകളിലേക്കും മാറി.
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രജിത, കളർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ സി രേഖ,ബളാൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന ഫൈസൽ, കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈമൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എൽ റോയി, ആർ ആർ ഡെപ്യൂട്ടി കളക്ടർ ശ്രീജിത്ത് വെള്ളരിക്കുണ്ട്,തഹസിൽദാർ രാമു, പരപ്പ അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഷിനു,പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നജിമുദ്ദീൻ, അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ജ്യോതി എന്നിവർ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *