പാണത്തൂർ: പനത്തടി പഞ്ചായത്തിലെ പ്രകൃതിദുരന്ത മേഖലകൾ സന്ദർശിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമായി എം.എൽ.എ. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രദേശത്ത് സന്ദർശനം നടത്തി. ദുരന്തമേഖലയായ പരിയാരം, ഉരുൾപൊട്ടലുണ്ടായ പ്ലാന്റേഷൻ, കലുങ്ക് തകർന്ന റോഡ് എന്നിവിടങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്.
കൂടാതെ പരിയാരത്ത് താമസക്കാരായ ഓമന മാമച്ചൻ, സരസ്വതി എന്നിവരുടെ വീടുകൾ സന്ദർശിച്ച എം.എൽ.എ., ഇവർക്ക് ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പനത്തടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കെ.ജെ., ആറാം വാർഡ് മെമ്പർ പ്രസിത റാണി, പൊതുപ്രവർത്തകരായ തമ്പാൻ പി., സുകുമാരൻ എന്നിവരും എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു.
ഹോസ്ദുർഗ് എം.എൽ.എ. പഞ്ചായത്തിലെ ദുരന്തമേഖലകൾ സന്ദർശിച്ചു












Leave a Reply