മഞ്ചേശ്വരത്ത് വീട്ടിൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണം കവർന്നു

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ വീട്ടിൽ മോഷണം നടന്നതായി പരാതി. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണാഭരണങ്ങൾ കവർന്നതായാണ് പരാതി.ജെ.എം റോഡിലെ നൈമ കോട്ടേജിലെ ഫാത്തിമത്ത് സൗറയാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ജൂലായ് 12ന് വൈകുന്നേരം അഞ്ചരയ്ക്കും 17ന് രാത്രി 12 മണിക്കും ഇടയിൽ കവർച്ച നടന്നതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *