സഹകരണ മേഖല നാടിന്റെ നട്ടെല്ല് -കെ നീലകണ്ഠൻ എം ൽ എ

കള്ളാർ : സഹകരണ മേഖല നാടിന്റെ നട്ടെല്ലാണെന്നും അതിന്റെ വിശ്വാസ്യത നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യകത ആണെന്നും കള്ളാർ ഫാർമേഴ്‌സ് വെൽഫയർ സഹകരണ സംഘം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് ശ്രീ കെ നീലകണ്ഠൻ എം എൽ എ പ്രസ്താവിച്ചു.പ്രസ്തുത ചടങ്ങിൽ MBBS നേടിയ DR. ടിനു ടോമി ചെട്ടിക്കത്തോട്ടത്തിൽ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും MSC COMPUTATIONAL BIOLAGY യിൽ രണ്ടാം റാങ്ക് നേടിയ അക്ഷയ ബി, ചാർട്ടേഡ് അക്കൗണ്ടന്റ് അശ്വിൻ രാജ് സി എന്നിവരെ കൂടി അനുമോദിച്ചു. സംഘം ഭരണസമിതിക്ക് വേണ്ടി സംഘം പ്രസിഡന്റ്  എം കെ മാധവൻ നായർ കെ നീലകണ്ഠൻ എം എൽ എ യെ ആദരിച്ചു. സംഘം പ്രസിഡന്റ് എം കെ മാധവൻ നായരുടെ അധ്യക്ഷതയിൽ  കെ നീലകണ്ഠൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രജിത കെ, വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാർ യൂണിറ്റ് പ്രസിഡന്റ് മത്തായി വി ജോർജ്, ബി അബ്ദുല്ല എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
സംഘം വൈസ് പ്രസിഡന്റ്  സുരേഷ് ഫിലിപ് സ്വാഗതവും സംഘം സെക്രട്ടറി മിഥുൻ കെ നന്ദിയും പറഞ്ഞു.ഭരണസമിതി അംഗം ബാലകൃഷ്ണൻ വി കെ വിദ്യാർത്ഥികളെ പരിചയപെടുത്തി.സംഘം ഭരണസമിതി അംഗങ്ങളായ ഗിരീഷ് കുമാർ കെ, രാമചന്ദ്രൻ കെ, സൈമൺ, അനിൽ കുമാർ, ശശിധരൻ എം, ലക്ഷ്മി കെ പി, ഉഷ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *