കുമ്പള (കാസർഗോഡ്): അനന്തപുരം വ്യവസായ എസ്റ്റേറ്റിലെഫാക്ടറിയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.അനന്തപുരത്തെ ഓക്സിജൻ പ്രോമാക്സ് ഫാക്ടറിയിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
കോഴി മാലിന്യങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നഫാക്ടറിയാണിത്.ഒഡീഷ സ്വദേശിയും തൊഴിലാളിയുമായ മഹേശ്വർ (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ താനൂജ് (24) നെ മംഗളൂരുവിലെ ആശുപത്രിയിലും സിദ്ധാനന്ദ (21) നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഫാക്ടറിയിലെ ബോയിലറിൽ നിന്ന് ഗ്യാസ് ശക്തമായി പുറത്തേക്ക് പ്രവഹിച്ചതിനെ തുടർന്ന്സമീപത്തുണ്ടായിരുന്ന മഹേശ്വർ ആഴമുള്ള കോഴിമാലിന്യ കുഴിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റത്.
ഫാക്ടറിയിലെ മറ്റു തൊഴിലാളികൾ ചേർന്ന് മൂന്നുപേരെയും കുഴിയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെ മഹേശ്വർ ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു.












Leave a Reply