പനത്തടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പനത്തടി മണ്ഡലം സമ്മേളനം KSSPA ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം യു തോമസ് ഉദ്ഘാടനം ചെയ്തു.
കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു ഇ. രാമചന്ദ്രൻ സ്വാഗതവും പി കെ വേണുഗോപാൽ നന്ദിയും പറഞ്ഞു.കഴിഞ്ഞവർഷത്തെ വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി അവതരിപ്പിച്ചു.പരപ്പ നിയോജക മണ്ഡലം പ്രസിഡണ്ട് വി. കെ
ബാലകൃഷ്ണൻ, ടി. പി. പ്രസന്നൻ, ജോസ് എം.എ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. ബാലകൃഷ്ണൻ (പ്രസിഡന്റ്) പി.കെ. വേണുഗോപാൽ (സെക്രട്ടറി), ഇ.രാമചന്ദ്രൻ (ട്രഷറർ), നാരായണ മാസ്റ്റർ (വൈസ് പ്രസിഡന്റ്), അയ്യപ്പ മാസ്റ്റർ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
KSSPA പനത്തടി മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം യു തോമസ് ഉദ്ഘാടനം ചെയ്തു .











Leave a Reply