കാസർഗോഡ് ജില്ലാ മുസ്ലിം ലീഗിന് പുതിയ നേതൃത്വം: എൻ.എ നെല്ലിക്കുന്ന് പ്രസിഡണ്ട്; പിഎം മുനീര്‍ ഹാജി ജന.സെക്രട്ടറി, കെഇഎ ബക്കര്‍ ട്രഷറര്‍

കാസര്‍ഗോഡ് : മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി മുന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ജില്ലാ ജനറല്‍ സെക്രട്ടറിയായി പിഎം മുനീര്‍ ഹാജിയെയും ട്രഷററായി പള്ളിക്കരയിലെ കെഇഎ ബക്കറിനെയും പ്രഖ്യാപിച്ചു. കെഎം അബ്ദുല്‍ റഹ്‌മാന്‍, വി.കെ ബാവ (തൃക്കരിപ്പൂര്‍) എന്നിവരാണ് പുതിയ വൈസ് പ്രസിഡണ്ടുമാര്‍. അഷ്‌റഫ് എടനീരിനെ ജില്ലാ സെക്രട്ടറിയായും പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ പുതിയ പദവികളിലേക്ക് നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനങ്ങളിലേക്കാണ് സംസ്ഥാന പ്രസിഡണ്ട് പകരം നിയമനം നടത്തിയത്
നിലവിൽ പ്രസിഡണ്ടായിരുന്ന കല്ലട്ര മാഹിൻ ഹാജി എം എൽ എ ആണ്. സംസ്ഥാനത്തു നിലവിൽ അഴിച്ചു പണി നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *