നീലേശ്വരം: പള്ളിക്കര സെന്റ് ആന്റ്സ് സ്കൂൾ ആതിഥ്യമരുളുന്ന 68-ാമത് ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ ആവേശ തുടക്കം. സംഘാടക സമിതി ചെയർമാൻ നീലേശ്വരം നഗരസഭ ചെയർമാൻ പിപി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരായ മീനാകുമാരി, കെ സുജാത, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി എം സന്ധ്യ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ കെ സതീശൻ, ഇ കെ ചന്ദ്രൻ, ഇ ചന്ദ്രമതി, ഷമീന മുഹമ്മദ്,ഹൊസ്ദുർഗ്എ.ഇ.ഒ കെ.സുരേന്ദ്രൻ,പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം , ബി പി സി നികേഷ് മാടായി എന്നിവർ സംസാരിച്ചു. സിസ്റ്റർ ജെസ്സിജോർജ് സ്വാഗതവും ഉഷ അരയാക്കിൽ നന്ദിയും പറഞ്ഞു. പത്തുവരെ നിലനിൽക്കുന്ന മേളയിൽ
സബ് ജില്ലയിലെ 83 സ്കൂളുകളിൽ നിന്നും 2814 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്നു.
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ ആവേശ തുടക്കം.












Leave a Reply