കല്ലൻച്ചിറയിൽ ഇടിമിന്നൽ ഭീതി; രണ്ട് വീടുകളിലെ വയറിങ് കത്തി, ഒരാൾക്ക് പരിക്ക്

 

ബളാൽ: ബളാൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കല്ലഞ്ചിറ കുഴിങ്ങാട് ഉന്നതിയിൽ ഇടിമിന്നലിനെ തുടർന്ന് വീടുകളുടെ വൈദ്യുത വയറിങ് കത്തിനശിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
കണക്കൂർ മാണിക്യൻ താമസിക്കുന്ന വീട്ടിലാണ് ഇടിമിന്നലിനെ തുടർന്ന് വൈദ്യുത വയറിങ് ഉരുകി കത്തിയത്. വീടിന്റെ തറയ്ക്കും കേടുപാടുകൾ സംഭവിച്ചു. ഇടിമിന്നലിൽ മാണിക്യന് ചെറിയ പരിക്കേറ്റു.
സമീപത്തെ രാഘവന്റെ വീട്ടിലെ വൈദ്യുത വയറിങ്ങും ഇടിമിന്നലിൽ കത്തിനശിച്ചു.
സംഭവസ്ഥലം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത എ.യും വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ടും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *