ബേക്കൽ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ പള്ളിക്കര മേൽപ്പാലം തുറന്നു. ഇന്ന് രാവിലെയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് യാത്രക്കാർ.
മേൽപ്പാലത്തിൽ ഘടിപ്പിച്ചിട്ടുള്ള ആറ് എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റുന്നതിനായാണ് സെപ്റ്റംബർ ഒന്നിന് പാലം അടച്ചത്. ഒക്ടോബർ 10 വരെ പാലം അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തിന് മുമ്പുതന്നെ പാലം തുറന്നത് യാത്രക്കാർക്ക് ആശ്വാസമായി.
പാലം അടച്ചതിനെ തുടർന്ന് കാസർകോട്, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ബേക്കൽ-മൗവ്വൽ-പള്ളിക്കര റോഡ് വഴിയാണ് തിരിച്ചുവിട്ടിരുന്നത്. ഇതുമൂലം ഈ റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. മേൽപ്പാലം തുറന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.











Leave a Reply