ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് ചീമേനി ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിൽ തുടക്കമായി.

ചീമേനി:
ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ കായിക മേളയ്ക്ക്
ചീമേനി ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിൽ തുടക്കമായി.ഇന്നലെ രാവിലെ കുഞ്ഞിപ്പാറ കേന്ദ്രീകരിച്ച് നടന്ന ക്രോസ് കൺട്രി മത്സരത്തോടെയാണ്
10 വരെ നടക്കുന്ന കായിക മാമാങ്കത്തിന് തുടക്കമായത്.
ഉച്ചയോടെ പിലിക്കോട് ഗവ. ഹയർസെക്കൻ്ററി സ്‌കൂളിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം അത്ലറ്റുകളുടെ അകമ്പടിയോടെ ചീമേനിയിൽ സമാപിച്ചു.ആദ്യ ദിവസം പതിനാലോളം ത്രോ ഇനങ്ങളാണ് നടന്നത്.

ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ദേശീയ തലത്തിൽ അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കുകയും സംസ്ഥാന മത്സരത്തിൽ ഗോൾഡ് മെഡൽ നേടുകയും ചെയ്ത ചീമേനി ഹയർ സെക്കൻ്ററി +2 വിദ്യാർത്ഥി സായൂജ് ദീപശിഖ ഏറ്റുവാങ്ങി കായിക മേളയ്ക്ക് തിരിതെളിയിക്കും. മേളയുടെ ഔപചാരികമായ ഉദ്ഘാടനം തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ നിർവ്വഹിക്കും.10 ന് മേളയുടെ സമാപന ചടങ്ങ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം മീനാകുമാരി ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ
3000 ത്തോളം കായിക
പ്രതിഭകളാണ് മാറ്റുരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *