ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കാസർഗോഡ്: ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.ജില്ലാ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറിയായി എം വി രതീഷിനെയും ജില്ലാ പ്രസിഡന്‍റായി വി ഗിനീഷിനെയും തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ രജീഷ് വെള്ളാട്ട് സംസ്ഥാന സെന്‍ററില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്.കെ. മഹേഷ് ജില്ലാ ജോയിന്റ് സെക്രട്ടറിയായും ബി. വൈശാഖ് വൈസ് പ്രസിഡന്റായും കെ സനു മോഹനെ സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുത്തു.

രാഷ്ട്രീയ പകപോക്കലിനും യുഡിഎഫ് – ആര്‍എസ്എസ് ഡീലിനുമെതിരെ ഒക്ടോബർ 8 ന് വൈകുന്നേരം 4.30ന് കാഞ്ഞങ്ങാട് ടൗണില്‍ യുവജന പ്രതിഷേധം സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന യുവജന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒക്ടോബർ 10 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ചും ഡിവൈഎഫ്ഐ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *