പാണത്തൂർ മാവുങ്കാലിൽ വീട് മണ്ണിടിച്ചൽ ഭീഷണിയിൽ .

പാണത്തൂർ : ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ പാണത്തൂർ മാവുങ്കാലിൽ വീട് മണ്ണിടിച്ചൽ ഭീഷണിയിൽ. വീടിന്റെ പിറകുവശത്ത് വിള്ളലോടുകൂടി ചെറിയതോതിൽ മണ്ണിടിച്ചൽ സംഭവിച്ചിട്ടുണ്ട്. മാവുങ്കൽ പുത്തൂരടക്കം റോഡിൽ ജിജു മാത്യുവിന്റെ വീടാണ് അപകട ഭീഷണി നേരിടുന്നത്. ഇനിയും ശക്തമായ മഴ പെയ്താൽ മണ്ണിടിഞ്ഞ് വീട്ടിലേക്ക് പൂർണമായി പതിക്കുമെന്ന് വീട്ടുടമ പറഞ്ഞു. വിവരമറിഞ്ഞ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രതീഷ്, പതിനൊന്നാം വാർഡ് മെമ്പർ ഐസി ഐസക് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിവരങ്ങൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *