നീലേശ്വരം:ആലപ്പുഴ നഗരമധ്യത്തിലെ വീട് വാടകയ്ക്കെടുക്കാനെന്ന പേരിലെത്തി ദമ്പതികളെ മുളകുപൊടി യെറിഞ്ഞ് ആക്രമിച്ച് 12 പവൻ ആഭരണങ്ങൾ കവർന്ന കേസിൽ മടിക്കൈ സ്വദേശി അറസ്റ്റിൽ. മടികൈ ഏച്ചിക്കാനം ആന ചാമക്കുറ്റി വീട്ടിൽ രാജ്മോഹനാണ് (42)അറസ്‌റ്റിലായത്.
എറണാകുളത്തു ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ തട്ടിയ കേസിൽ റിമാൻഡിലായ ഇയാൾ രണ്ടാഴ്ച മുൻപാണ് പു റത്തിറങ്ങിയതെന്നു സൗത്ത് പൊലീസ് അറിയിച്ചു. 2 വർഷ ത്തിലേറെയായി ആലപ്പുഴ വാട യ്ക്കലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇയാൾ. കയർഫെഡ് മുൻ പർച്ചേസ് മാനേജർ കൈതവന കണിയാംകുളം അപർണയിൽ കെ.ആർ. സുദർശനും(75) ഭാര്യ രത്നകുമാ രിയുമാണ്(65) രാജ്‌മോഹന്റെ ആക്രമണത്തിനിരയായത് വീടിൻ്റെ മുകൾനില വാടകയ്ക്കു കൊടുക്കാനുള്ള പരസ്യം കണ്ടാണു പ്രതി ഇവരെ ബന്ധപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. വാടകക്കരാർ എഴുതാമെന്ന് പറഞ്ഞാണ്
രാജ്‌മോഹൻ തിങ്കളാഴ്ച ഉച്ചക്ക് കൈതവനയിലെ വീട്ടിലെത്തിയത്. ഇയാൾ സംസാരിക്കുന്ന തിനിടെ സുദർശന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയായി രുന്നു. അടുക്കളയിലായിരുന്ന രത്നകുമാരി നിലവിളി കേട്ട് ഓടി
യെത്തിയപ്പോൾ അവരെയും ആക്രമിച്ചു. ഇരുവരെയും ഭീഷ ണിപ്പെടുത്തി വീട്ടിലുണ്ടായിരുന്ന പണവും 12 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം കടന്നു രക്ഷപ്പെട്ടു. ദമ്പതികൾക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
കളർകോട് വരെ നടന്നുപോയ ഇയാൾ പിന്നീട് ഓട്ടോയിൽ നഗരത്തിലെ ധനകാര്യ സ്‌ഥാപ നത്തിലെത്തി മൂന്നരപ്പവന്റെ സ്വർണ മാല പണയപ്പെടുത്തി രണ്ടര ലക്ഷം രൂപ വാങ്ങി. ഈ തുകയിൽ നിന്നു വീടിന്റെ വാടക കുടിശികയായ 50,000 രൂപ അയ ച്ചു. തുടർന്ന് വൈകിട്ടോടെ വാ ടക വീട്ടിലെത്തിയപ്പോഴാണു പൊലീസ് കസ്റ്റഡിയിലെടുത്ത ത്. ബാക്കി സ്വർണാഭരണങ്ങളും 5000 രൂപയും ഇയാളിൽ നിന്നു കണ്ടെടുത്തു.
വീട് വാടകയ്ക്കെന്ന വ്യാജേന ദമ്പതികളെ ആക്രമിച്ച് 12 പവൻ കവർന്നു; മടിക്കൈ സ്വദേശി പിടിയിൽ












Leave a Reply