ജില്ലയിൽ കനത്ത മഴ: 4 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കാസർകോട്:കനത്ത മഴയെത്തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.മരണങ്ങളോ കാണാതായ സംഭവങ്ങളോ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.നാലു വീടുകൾ ഭാഗികമായി തകർന്നു.ചുള്ളിക്കര LP സ്കൂളിൽ മുണ്ടമാണി കുട്ടിക്കാനം ഉന്നതിലെ 13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിൽ കലക്ടർ സന്ദർശിച്ചു. പനത്തടി,ദേലംപാടി ,പാഡ്രെ ,ബയാർ എന്നീ വില്ലേളുകളിലെ വീടുകളാണ് തകർന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ആകെ 4 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 37 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.156 പേരെ മാറ്റിപ്പാർപ്പിച്ചു.അതിൽ 73 പുരുഷന്മാരും 60
സ്ത്രീകളും 27 കുട്ടികളുമാണ്.കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *