തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയ്ക്കും അതിതീവ്ര കാറ്റിനും സാധ്യതയുള്ളതിനാൽ അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.
സംസ്ഥാനത്ത് അതിശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ റെഡ് അലർട്ട്












Leave a Reply