കാസര്‍ഗോഡ് ജില്ലയിലെ നെക്രാജെ സ്വദേശിനിയായ 30 വയസ്സുള്ള യുവതിയുടെ വാട്ടര്‍ ബോട്ടിലില്‍ സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ ചേര്‍ന്ന് മൂത്രമൊഴിച്ചതായി പരാതി. മോഗ്രാലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വൈശാഖ്, എബിന്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ജൂലൈ 25-ന് വൈകുന്നേരം 5 മണിക്കും 27-ന് രാവിലെ 9.30-നും ഇടയിലാണ് സംഭവം നടന്നത്. യുവതി കുടിക്കാന്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ ബോട്ടില്‍ സ്ഥാപനത്തിലെ ക്യാബിനകത്തായിരുന്നു വെച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
യുവതിയുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രമൊഴിച്ചതായി പരാതി












Leave a Reply