പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് എ.ഡി.എസ് (ADS)-ന്റെ ഇരുപത്തിയഞ്ചാം വാർഷികം പഞ്ചായത്ത് ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുപ്രിയ അജിത് ഉദ്ഘാടനം നിർവഹിച്ചു.ADS ചെയർപേഴ്സൺ ബിജിത വിനോദ് അധ്യക്ഷത വഹിച്ചു. CDS അംഗം സിനോബി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് എം. പത്മകുമാരി, പഞ്ചായത്തംഗങ്ങളായ എൻ. വിൻസെന്റ്, കെ.സി. മോഹൻദാസ്, കെ.കെ. വേണുഗോപാൽ, എം. ബാലകൃഷ്ണൻ, റീന തോമസ്, പ്രസീത റാണി, ഭവ്യ പി.എസ്., ഐ.സി. ഐസക്, അനില കുമാരി, പൊതുപ്രവർത്തകനായ പി തമ്പാൻ,എന്നിവർ ആശംസകൾ അർപ്പിച്ചു.വ്യവസായ വാണിജ്യ വകുപ്പിന്റെ PMFME RP രജനി രവീന്ദ്രൻ, BDSP ശ്രീരാജ്, പനത്തടി CDS-ലെ MEC ഷൈനി തോമസ് എന്നിവർ സംരംഭകത്വ വികസന ക്ലാസുകൾ നയിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു, CMA, B.Ed. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കുടുംബശ്രീയിലെ ഏറ്റവും പ്രായം കൂടിയ മുപ്പതോളം അമ്മമാരെയും,ആശ വർക്കറേയും, വാർഡിലെ ഹരിത കർമ്മസേനാംഗങ്ങളെയും വാർഡ് മെമ്പർ എം. ഷിബു ആദരിച്ചു.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ADS സെക്രട്ടറി പുഷ്പ സ്വാഗതവും ഹരിത കർമ്മസേന JLG സെക്രട്ടറി രാധിക നന്ദിയും രേഖപ്പെടുത്തി.
പനത്തടി എട്ടാം വാർഡ് ADS-ന്റെ രജത ജൂബിലി ആഘോഷം വിപുലമായി സംഘടിപ്പിച്ചു












Leave a Reply