യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവത്തിന് തുടക്കമായി

കൊടക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവത്തിന് തുടക്കമായി.
ജില്ലതല ഉദ്ഘാടനം
പൊള്ളപ്പൊയിൽ എ. എൽ. പി. സ്കൂളിൽ കേന്ദ്ര നിർവ്വാഹക സമിതിയംഗം ഡോ. എം.വി.ഗംഗാധരൻ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് പി.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കെ.സുകുമാരൻ ഈയ്യക്കാട്, പി.പി. ഭാർഗ്ഗവൻ, ടി.വി. വിനീത, എൻ. വനജ,പി.കെ.ശരണ്യ, ഇ.വി. മേഘ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും പരിഷത്ത് കൊടക്കാട് യൂണിറ്റ് സെക്രട്ടറി രാജൻകൊടക്കാട് നന്ദിയും പറഞ്ഞു.

ഈ വർഷം നാല് ഘട്ടങ്ങളിലായാണ് വിജ്ഞാനോത്സവം നടക്കുന്നത്.ലോവർ പ്രൈമറി,യു.പി ,ഹൈസ്‌കൂൾവിഭാഗങ്ങളിൽ നടക്കുന്ന സ്കൂൾ തല വിജ്ഞാനോത്സവമാണ് ഒന്നാം ഘട്ടം.കുട്ടികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും വിശകലന ശേഷിയും വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങളാണ് വിജ്ഞാനോത്സവത്തിൽ ഉൾപ്പെടുത്തിയത്. പ്രക്രിയാധിഷ്‌ഠിതമായും പ്രകടനാധിഷ്ഠിതവുമായുള്ള വിലയിരുത്തൽ രീതിയാണ് വിജ്ഞാനോത്സവത്തിൽ സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *