പനത്തടിയിൽ കൺട്രോൾ റൂം തുറന്നു; ജാഗ്രതാ നിർദ്ദേശവുമായി ഗ്രാമപഞ്ചായത്തും പോലീസും

പനത്തടി: പ്രദേശത്ത് മഴ കനത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി പനത്തടി ഗ്രാമപഞ്ചായത്തും പോലീസും. പ്രകൃതിദുരന്ത സാധ്യതകൾ നേരിടാനും അടിയന്തര സഹായങ്ങൾ ലഭ്യമാക്കാനും പഞ്ചായത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
യാത്ര ചെയ്യുന്നവർ പരമാവധി ശ്രദ്ധ പുലർത്തണമെന്നും കുട്ടികളെയും പ്രായമായവരെയും മഴ സമയത്ത് പുറത്തുവിടരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പഞ്ചായത്ത് സെക്രട്ടറി: 8281789754

പഞ്ചായത്ത് പ്രസിഡന്റ്: 9447855130

വൈസ് പ്രസിഡന്റ്: 9961989922

നോഡൽ ഓഫീസർ: 8281789754

സെക്ഷൻ ക്ലർക്ക്: 8590466865

രാജപുരം പോലീസ് സ്റ്റേഷൻ: 04672224029.

അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ അതത് വാർഡ് മെമ്പർമാരെയോ കൺട്രോൾ റൂമിലോ ഉടനടി വിവരമറിയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *