ചുള്ളിക്കര : പ്രദേശത്ത് പെയ്യുന്ന തീവ്രമഴയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കള്ളാർ ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പഞ്ചായത്തിലെ 11, 12 വാർഡുകളിൽപ്പെട്ട കുട്ടിക്കാനം, ഓട്ടക്കണ്ട എന്നീ ഉന്നതികളിൽ താമസിക്കുന്ന 24 പേരെയാണ് ചുള്ളിക്കര എൽ.പി. സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
പഞ്ചായത്ത്, റവന്യൂ, പോലീസ് വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് പ്രാഥമിക സൗകര്യങ്ങൾ എന്നിവ പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ., വൈസ് പ്രസിഡന്റ് എം.എം. സൈമൺ, വാർഡ് മെമ്പർമാരായ രേഖ സി., ശ്രീവിദ്യ റോയ് പി.എൽ., റവന്യൂ ഉദ്യോഗസ്ഥരായ ജ്യോതി ഇ.എസ്., ഉണ്ണി സി., സന്ദീപ് കെ., രാജേഷ് കെ., രാജപുരം സ്റ്റേഷൻ എസ്.ഐ. ഭാസ്കരൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ, ജീവനക്കാരായ സന്തോഷ്, ജംഷീർ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കാലവർഷക്കെടുതി: ചുള്ളിക്കരയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 24 പേരെ മാറ്റിപ്പാർപ്പിച്ചു .












Leave a Reply