പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ഒഴു ക്കിൽപ്പെട്ടതായി സംശയം. അഗ്നി രക്ഷാസേനയുടെയും സ്കൂബാസം ഘത്തിന്റെയും നേതൃത്വത്തിൽ പു ഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാണത്തൂരി ലെ പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാവിൻ തോട്ടത്തിൽ കൈത ച്ചക്ക കൃഷിക്കായി നിലമൊരുക്കാ നെത്തിയ മണ്ണുമാന്തി യന്ത്രത്തി ന്റെ ഡ്രൈവറുടെ സഹായി കർ ണാടക ബൽഗാം സ്വദേശി ദുർഗ പ്പ (അനിൽ-18) യെയാണ് വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.

ഇരുചക്ര വാഹനത്തിൽ പുഴയിലെ ചപ്പാ ത്ത് കടക്കുന്നതിനിടെ ഒഴുക്കിൽ പ്പെട്ടതാകാമെന്ന സംശയമുയർ ന്നതോടെ വെള്ളിയാഴ്ച മുതൽ അഗ്നിരക്ഷാ സേനയും പോലീസും റവന്യു അധികൃതരു മടക്കമെത്തി മഞ്ഞടുക്കം പുഴ യിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കനത്ത മഴയെത്തുടർന്ന് പുഴയിൽ വലിയതോതിൽ വെള്ള മുള്ളതിനാൽ തിരച്ചിലും ദുഷ്പ രമാണ്.കുറ്റിക്കോലിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും കാ ഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കാസർ കോട് എന്നിവിടങ്ങളിൽനിന്നെ ത്തിയ സ്കൂബാ സംഘവുമാണ് ഇന്ന് രാവിലെ മുതൽ പുഴയിൽ തിരച്ചിൽ നടത്തിയത്. നാട്ടുകാരുടെ സംഘവും തിര ച്ചിലിന് സഹായവുമായുണ്ട്. ഉച്ചയ്ക്കുശേഷം എൻഡിആർ സംഘവും മെത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. പല ഭാഗങ്ങളിലായി നാട്ടുകാരും എൻഡിആർ സംഘവും തിരച്ചിൽ നടത്തിവരുന്നു. എത്രയും പെട്ടെന്ന് തന്റെ മകനെ കണ്ടെത്തി നൽകണമെന്ന് കേരളാ സർക്കാരിയോടും കർണാടക സർക്കാരിയോടും സഹായം അഭ്യർത്ഥിക്കുകയാണ് ദുർഗപ്പ പിതാവ് . മോശം കാലാവസ്ഥയും നീര് ഒഴുക്കും കാരണം വെള്ളത്തിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ












Leave a Reply