കാസർകോട് സ്വദേശിനി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യ്ക്ക് അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേക്ക് സെ​ല​ക്‌​ഷ​ന്‍

 

കൊ​ന്ന​ക്കാ​ട് (കാ​സ​ര്‍​ഗോ​ഡ്): സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​ത്തെ സി​നി​മ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് (ഐ​എ​ഫ്എ​ഫ്‌​കെ) സെ​ല​ക്‌​ഷ​ന്‍ നേ​ടി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി യു​വ​സം​വി​ധാ​യി​ക ആ​ദി​ത്യ ബേ​ബി. അം​ബ്രോ​സി​യ എ​ന്ന സി​നി​മ​യാ​ണ് സെ​ല​ത്‌​ഷ​ന്‍ നേ​ടി​യ​ത്. മ​ല​യാ​ള സി​നി​മ ഇ​ന്ന് എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.

ഗ്രീ​ക്ക് പു​രാ​ണ​ത്തി​ല്‍ അ​മ​ര​ത്വം നി​ല്‍​കു​ന്ന ഭ​ക്ഷ​ണം അ​ഥ​വാ അ​മൃ​ത് എ​ന്ന​താ​ണ് ഈ ​വാ​ക്കി​ന്‍റെ അ​ര്‍​ഥം. സ​ങ്ക​ല്പി​ക ന​ഗ​ര​ത്തി​ലെ ഒ​രു ഫൈ​ന്‍ ഡൈ​നിം​ഗ് റ​സ്റ്റോ​റ​ന്‍റി​ലാ​ണ് അ​ബ്സ​ര്‍​ഡ്, ഫാ​ന്‍റ​സി, സ​റ്റ​യ​ര്‍ എ​ന്നീ ജോ​ണ​റു​ക​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യു​ടെ ക​ഥ ന​ട​ക്കു​ന്ന​ത്. കാ​മ​ദേ​വ​ന്‍ ന​ക്ഷ​ത്രം ക​ണ്ടു എ​ന്ന ആ​ദി​ത്യ​യു​ടെ ആ​ദ്യ​സി​നി​മ​യും ഐ​എ​ഫ്എ​ഫ്‌​കെ​യി​ലേ​ക്ക് സെ​ല​ക്‌​ഷ​ന്‍ നേ​ടി​യി​രു​ന്നു.

പൂ​ര്‍​ണ​മാ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​മ​റ​യി​ലാ​യി​രു​ന്നു ആ​ദ്യ സി​നി​മ ചി​ത്രീ​ക​രി​ച്ച​തെ​ങ്കി​ല്‍ ര​ണ്ടാ​മ​ത്തെ സി​നി​മ കു​റ​ച്ചു​കൂ​ടി വ​ലി​യ കാ​ന്‍​വാ​സി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സോ​ണി എ​ഫ്എ​ക്‌​സ് 3 കാ​മ​റ​യി​ലാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. ബ്രി​ട്ടീ​ഷ് ക​മ്പ​നി​യാ​യ കൂ​ക്ക് ഒ​പ്റ്റി​ക്‌​സി​ന്‍റെ ലെ​ന്‍​സാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ന​ട​ന്‍ വി​ഷ്ണു ഗോ​വി​ന്ദ​ന്‍, ഒ. ​ബേ​ബി സി​നി​മ​യു​ടെ കാ​മ​റ​മാ​ന്‍ അ​രു​ണ്‍ ചാ​ലി​ല്‍, ആ​ദി​ത്യ​യു​ടെ പി​താ​വ് എ.​ടി. ബേ​ബി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​റു​പേ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​ണ്. വി​ഷ്ണു ഗോ​വി​ന്ദ​ന്‍, ക​ണ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ആ​ദി​ത്യ​യും ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

2023ല്‍ ​ആ​ദി​ത്യ അ​ഭി​ന​യി​ച്ച നീ​ല​മു​ടി എ​ന്ന സി​നി​മ​യും ഐ​എ​ഫ്എ​ഫ്‌​കെ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ന്ന​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മ്പ​ഴ​ത്തി​നാ​ല്‍ ബേ​ബി​യു​ടെ​യും ടി​എ​സ്എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബീ​ന​യു​ടെ​യും മ​ക​ളാ​ണ്.

വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ സ്‌​കൂ​ളി​ലെ​യും വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് സ്‌​കൂ​ളി​ലെ​യും പ​ഠ​ന​ത്തി​നു ശേ​ഷം തൃ​ശൂ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ല്‍ നി​ന്നാ​ണ് ആ​ദി​ത്യ ബി​രു​ദ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ വേ​ദി​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍ ആ​ദ​ര്‍​ശ് പി​ജി വി​ദ്യാ​ര്‍​ഥി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *