പനത്തടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും പനത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ബളാന്തോട് വെറ്ററിനറി ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 8-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് മുന്തന്റമൂല ദീപ നായരുടെ ഫാമിൽ തുടക്കം കുറിച്ചു. 2026 ജൂൺ 19 മുതൽ ജൂലൈ 13 വരെയാണ് യജ്ഞം നടക്കുന്നത്.
കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കുളമ്പുരോഗ പ്രതിരോധത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. രഘുനാഥ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. ജെ. ജെയിംസ് മുഖ്യാതിഥി ആയിരുന്നു.
2-ാം വാർഡ് മെമ്പർ ശ്രീ. മോഹൻദാസ് കെ. സി., ബളാന്തോട് വെറ്റിനറി സർജൻ ശ്രീ. കേസിയ ഗോപി, ബളാന്തോട് ക്ഷീര സംഘം പ്രസിഡന്റ് ശ്രീ. വിജയകുമാരൻ നായർ കെ. എൻ. സംഘം സെക്രട്ടറി ശ്രീ. പ്രദീപ്കുമാർ സി.എസ്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീ. സാജിദ് പി. കെ., ശ്രീ. നിഖിൽ വി., മൃഗാശുപത്രി അറ്റെൻഡർ ശ്രീ. ശശിന്ദ്രൻ എം വി , ശ്രീ. കെ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കന്നുകാലികളിൽ വരുന്ന മാരകമായ കുളമ്പുരോഗം തടയുന്നതിന് കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് അത്യാവശ്യമാണെന്ന് വെറ്ററിനറി സർജൻ ശ്രീ. കേസിയ ഗോപി അറിയിച്ചു. പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും ഈ കാലയളവിൽ സൗജന്യമായി കുത്തിവയ്പ്പ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. രഘുനാഥ് അഭ്യർത്ഥിച്ചു.












Leave a Reply