ചിങ്ങക്കുരുവികൾ എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ പോസ്റ്റർ പ്രകാശനം വേലേശ്വരം വിശ്വഭാരതി ആർട്സ്& സ്പോർട്സ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്നു .

ജി കെ വേലേശ്വരവും ഗോപാലകൃഷ്ണൻ മടിക്കൈയും ചേർന്ന് നിർമ്മിച്ച് Gk സംവിധാനവും P മഹേഷ് കുമാർ മാച്ചിപ്പള്ളി സഹസംവിധാനവും നിർവഹിച്ച ” ചിങ്ങക്കുരുവികൾ ” എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ പോസ്റ്റർ പ്രകാശനം വേലേശ്വരം വിശ്വഭാരതി ആർട്സ്& സ്പോർട്സ് ക്ലബ്ബ് ഹാളിൽ വെച്ച് വിവിധ പരിപാടികളോടെ നടന്നു . പത്മനാഭൻ നമ്പ്യാർ സ്വാഗതം ചെയ്ത് സംസാരിച്ച യോഗത്തിൽ ജോതിഷ് ടി പി അധ്യക്ഷത വഹിച്ചു
സിനിമാ നാടക നടൻ എ വി ബാലകൃഷ്ണൻ പോസ്റ്റർ പ്രകാശനം ചെയ്ത് സംസാരിക്കുകയും കുമാരൻ കെ വി . ഷിനിൽ വി. പി കൃഷ്‌ണൻ കോടാട്ട്. പി മഹേഷ് കുമാർ. ഗോപല കൃഷ്ണൻ. കെ വി പ്രസാദ് എന്നിവർ ആശംസയും കൊറിയോഗ്രാഫർ രാമചന്ദ്രൻ വേലേശ്വരം നന്ദിയും അർപ്പിച്ച് സംസാരിച്ചു. ഓണത്തോടനുബന്ധിച്ച് ഇറങ്ങുന്ന ഈ ഓണ പ്രണയഗാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ jee Music ലൂടെ 5ാം തീയതി റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *