
രാജപുരം : പൂടങ്കല്ല്-ബളാൽ റോഡ് കഴിഞ്ഞ 12 വർഷമായി തിരിഞ്ഞു നോക്കാതെ തെയ് വളപ്പ് മുതൽ പാൽ ചുരം വരെ ഉള്ള റോഡ് പൂർണ്ണമായി കുഴികൾ കാരണം ബസ് സർവീസ് പോലും നിർത്തലാക്കി. കയറ്റം കയറാൻകഴിയാതെ ബസ്സ് നിർത്തിയതോടെ സ്കൂളുകളിലേക്കും കോളേജിലേക്കും പോകുന്ന നൂറുകണക്കിന് കുട്ടികളും ,രോഗികളും,ജോലിക്കാരും ദുരിതത്തിൽ ആയത്.

എംഎൽഎ ഫണ്ടിൽ നിന്നും രണ്ടു കോടി 4 ലക്ഷം രൂപ മുടക്കിൽ 12 വർഷം മുൻപ് നിർമ്മിച്ച റോഡ് മുഴുവനായും തകർന്ന നിലയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ബസ് സർവീസ് പോലും നിർത്തലാക്കിയതോടെ ഓട്ടോയ്ക്ക് അമിത വാടക നൽകി വേണം ഇതുവഴി സഞ്ചരിക്കാൻ. പഞ്ചായത്തിൽ പല തവണകൾ പരാതികൾ നൽകിയെങ്കിലും തീർപ്പാക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. എത്രയും പെട്ടെന്ന് റോഡ് യാത്രയോഗ്യം അകിതന്നില്ലെങ്കിൽ പഞ്ചായത്ത് ഇലക്ഷൻ ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ പറയുന്നു .

പാലമുൾപ്പെടെ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 8 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മാസങ്ങൾ പിടിക്കും. അതുവരെ തങ്ങൾ എങ്ങനെയാണ് യാത്ര ചെയ്യേണ്ടത് നാട്ടുകാർ ചോദിക്കുന്നു.
പഞ്ചായത്ത് ഇടപെട്ട് യാത്ര ദുരിതം പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കനത്ത മഴയിൽ റോഡിന്റെ ഒരു കിലോ മീറ്റർ പൂർണമായും ഒലിച്ചു പോയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കണ്ണടയ്ക്കുകയാണ് അധികാരികൾ.എൻഡോസൾഫാൻ ബാധിതരും പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന പ്രധാന റോഡാണിത്. അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.












Leave a Reply