പാണത്തൂർ ഓട്ടോ സ്റ്റാൻഡിലെ തണൽ മര ചില്ലകൾ രാത്രിയുടെ മറവിൽ വെട്ടി നശിപ്പിച്ചതായി പരാതി.

പാണത്തൂർ : പാണത്തൂർ  ഓട്ടോ സ്റ്റാൻഡിലെ തണൽ മര ചില്ലകൾ രാത്രിയുടെ മറവിൽ വെട്ടി നശിപ്പിച്ചതായി പരാതി. ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും വേനൽക്കാലത്ത് ആശ്വാസം നൽകിയിരുന്ന മരങ്ങളാണ് രാത്രിയുടെ മറവിൽ മുറിച്ചു മാറ്റിയത്. ഇത് സംബന്ധിച്ച് പോലീസ് സ്റ്റേഷനിലും കളക്ടർക്കും പരാതി നൽകുവാനാണ് പണത്തൂരിലെ ഓട്ടോ ടാക്സി ഡ്രൈവർമാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *