
മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നത്തിൻ്റെ ഭാഗം ആയി ഉള്ള കേരള സർക്കാരിൻ്റെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗം ആയി ഉള്ള ഹെൽപ്പ് ഡെസ്ക് തുടങ്ങി. ബന്തടുക്ക പരപ്പ സെക്ഷൻ പരിധിയിൽ ഉള്ളവർക്ക് ഇവിടെ പരാധികളും അഭിപ്രായങ്ങളും നൽകാം. 45 ദിവസത്തെ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗം ആയി ഉള്ള ഒരാഴ്ചത്തെ ഹെൽപ്പ് ഡെസ്ക് ആണ് തുടങ്ങിയിട്ട് ഉള്ളത്. ജനങ്ങളും ആയി വനം വകുപ്പിൻ്റെ ജനകീയ മുഖം ആണ് ഇതിൽ വ്യക്തം ആക്കുന്നത്. അഭിപ്രായങ്ങളും നിർദേശങ്ങളും പരാധികളും റേഞ്ച് ഡിവിഷൻ സംസ്ഥാന തലങ്ങളിൽ പരിഹരിക്ക പെടും. കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തേണ്ടത്ത് ആ നിലയ്ക്ക് ചെയ്യും.
മനുഷ്യ വന്യ ജീവി സംഘർഷം ദേലമ്പാടി പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി












Leave a Reply