രാജപുരം: ദീർഘകാലം കുവൈത്തിൽ പ്രവാസിയും കള്ളാറിലെ സാമൂഹിക-സാംസ്കാരിക-മഹല്ല് രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കള്ളാർ അബ്ദുള്ള ചാപ്പക്കാൽ അന്തരിച്ചു. രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.കുവൈത്ത് പ്രവാസികൾക്കിടയിൽ ‘കള്ളാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, കാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ നിരന്തരം മുഴുകിയിരുന്ന ജനപ്രിയനായ സംഘാടകനായിരുന്നു. കുവൈത്ത് കള്ളാറ് ജമാഅത്ത് ശാഖയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ ദീർഘകാലം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രവാസികൾക്കിടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ‘കുവൈത്ത് സാധു സംരക്ഷണ സമിതി’യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷവും സാമൂഹിക-മഹല്ല് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കള്ളാറ് മഹല്ലിന്റെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം കുറച്ച് വർഷങ്ങൾക്ക് മുൻപാണ് പാറപ്പള്ളി ജമാഅത്തിലേക്ക് മാറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തത്. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് അംഗം കൂടിയാണ്. ജനാബ് മൊയ്തു ചാപ്പക്കാലിന്റെ ജ്യേഷ്ഠ സഹോദരനാണ്.
അബ്ദുള്ള ചാപ്പക്കാലിന്റെ വേർപാടിൽ കള്ളാർ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് കമ്മറ്റിയും വിവിധ മഹല്ല് ഭാരവാഹികളും അനുശോചിച്ചു.












Leave a Reply