ആസിഡ് ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു.

 

രാജപുരം: ആസിഡ് ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു. കോളിച്ചാൽ പുനമ്പം തടത്തിൽ വീട്ടിൽ ജോസഫ് വി.വി. (54 – ജോയ്) ആണ് മരിച്ചത്. ഇന്നലെ
രാത്രി 9:20-ഓടെയാണ് സംഭവം. വീട്ടിനുള്ളിൽ ആസിഡ് കഴിച്ച് അവശ നിലയിൽ കണ്ട ഇദ്ദേഹത്തെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ ബന്ധുവിന്റെ പരാതിയിൽ മൊഴിയെടുത്ത് രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ക്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *