വനത്തിൽ കണ്ടെത്തിയ അസ്ഥികൂടം കാണാതായ മാത്യു തോമസിന്റേത്; ബന്ധുക്കൾ തിരിച്ചറിഞ്ഞു.

രാജപുരം:പനത്തടി ചാമുണ്ഡിക്കുന്ന് വട്ടക്കയം സർക്കാർ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം നാലുമാസം മുമ്പ് കാണാതായ ഭീമനടി മൗക്കോട് കക്കോടി സ്വദേശിയായ മാത്യു തോമസ് (56) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.കൈയിലെ സ്റ്റീൽ വളയും ധരിച്ചിരുന്ന വസ്ത്രവുമാണ് തിരിച്ചറിയലിന്സഹായമായത്. എന്നാൽ ഡി.എൻ.എ പരിശോധന പൂർത്തിയാക്കി അസ്ഥികൂടം മാത്യു തോമസിന്റേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ച ശേഷമേകേസ്അവസാനിപ്പിക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
മാർച്ച് മാസം മുതലാണ് മാത്യു തോമസിനെ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെയാണ് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പനത്തടി ചാമുണ്ഡിക്കുന്ന് വട്ടക്കയം സർക്കാർ വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. തൂങ്ങിമരിച്ച ശേഷം മൃതദേഹം അഴുകി നിലത്തേക്ക്
വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *