മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വെള്ളരിക്കുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി മരിച്ചു. കടുമേനി പട്ടേങ്ങാനത്തെ പാപ്പിനി വീട്ടിൽ രവിയുടെ മകൾ പി ആർ രഞ്ജിത (22)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്‌ച രാത്രിയിലാണ് മരണം. നാല് ദിവസം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ച് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.
ടെക്സ്റ്റൈൽ ജീവനക്കാരിയായിരുന്നു.മാതാവ്: ഓമന. സഹോദരങ്ങൾ: രമ്യ, രഞ്ജു, രമിത, രാഹുൽ.

Leave a Reply

Your email address will not be published. Required fields are marked *