സിപിഎം പാർട്ടി നേതാവ് മുന്നാട് ബാലൻ അന്തരിച്ചു.

കാസർകോട്: പ്രമുഖ സിപിഎം നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടിയെ മലയോരത്ത് കെട്ടിപ്പടുക്കുന്നതിനു മുന്നണി പോരാളിയായി പ്രവർത്തിക്കുകയും ചെയ്‌ത മുന്നാട് ബാലൻ (75) അന്തരിച്ചു.ശ്വാസ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ജയപുരം സ്വദേശിയായ ബാലൻ നിലവിൽ കുണ്ടംകുഴിയിലായിരുന്നു താമസം.അടിയന്തരാവസ്ഥ കാലത്ത് കൊടിയ മർദ്ദനത്തിനു ഇരയായിരുന്നു.ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
കുണ്ടംകുഴിയിൽ പൊതു ദർശനത്തിന് വയ്ക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പരിയാരം മെഡിക്കൽ കോളേജിനു കൈമാറും.
ഭാര്യ: കൃപ. മക്കൾ: എം.കെ. സുരേഷ് ബാബു, എം.കെ പത്മിനി. മരുമക്കൾ: ലീന (കാനത്തൂർ), നാരായണൻ (കയ്യൂർ).സഹോദരങ്ങൾ:എംആർ സുകുമാരൻ, എംആർ രാഘവൻ, എംആർ സുശീല, എംആർ ലക്ഷ്‌മി, പരേതരായ എംആർ ഭാസ്ക‌രൻ, എംആർ കരുണാകരൻ.

Leave a Reply

Your email address will not be published. Required fields are marked *