കനത്ത മഴയിൽ പനത്തടി നെല്ലിത്തോടിൽ വീട് തകർന്നു; നാലംഗ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

പനത്തടി: കനത്ത മഴയിലും ശക്തമായ കാറ്റിലുംനെല്ലിത്തോടിൽ വീട് പൂർണ്ണമായി തകർന്നു. അപകടഭീഷണിയെ തുടർന്ന്വീട്ടിലുണ്ടായിരുന്ന നാലംഗ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.രാജേഷ് (52), ഭാര്യ ഗിരിജ ടി.കെ (48), മകൻ രാഹുൽ ആർ (27), മകളുടെ മകൾ നിരഞ്ജന (7) എന്നിവരടങ്ങുന്ന കുടുംബത്തെയാണ് അടിയന്തരമായി മാറ്റിപ്പാർപ്പിച്ചത്.
ശക്തമായ മഴയിലാണ് വീട് തകർന്നത്. സംഭവം അറിഞ്ഞ് തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. തകർന്ന വീടിനും ദുരിതത്തിലായ കുടുംബത്തിനും ആവശ്യമായ പുനരധിവാസ സഹായങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *