പൂടങ്കല്ല് : അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് അയ്യങ്കാവ് ഖാജാ ഗരീബ് നവാസ് ദർസ്, ഇസ്സത്തുൽ ഇസ്ലാം മദ്രസയിലെ ഉസ്താദുമാരെ എസ്.വൈ.എസ് ചുള്ളിക്കര – അയ്യങ്കാവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു ഉപഹാരം നൽകി.സമുദായത്തിനും വിശ്വാസത്തിനും വെളിച്ചം പകർന്നുതന്ന്, അക്ഷരങ്ങൾക്കപ്പുറം ജീവിതത്തിലെ നന്മയും വിശ്വാസങ്ങളും പകർത്തിത്തരുന്ന ഉസ്താദുമാരായ ബഹുമാനപ്പെട്ട അബ്ദുൽ റഹ്മാൻ നൂറാനി, ഇബ്രാഹിം മുസ്ലിയാർ എന്നിവർക്കാണ് എസ്.വൈ.എസ് ചുള്ളിക്കര – അയ്യങ്കാവ് യൂണിറ്റ് കമ്മിറ്റിയുടെ സ്നേഹോപഹാരം കൈമാറിയത്.മദ്രസയിലെ മീലാദ് ഫെസ്റ്റ് വേദിയോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് ഉപഹാര സമർപ്പണം നിർവ്വഹിച്ചത്.
അറിവ് പകർന്നുതരുന്നവർ മാതാപിതാക്കളെപ്പോലെയാണെന്നും പ്രവാചകന്മാരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന ഉസ്താദുമാരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ചടങ്ങിൽ നേതാക്കൾ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ മഹല്ല് ഭാരവാഹികൾ, എസ്.വൈ.എസ് യൂണിറ്റ് പ്രതിനിധികൾ, മദ്രസ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.











Leave a Reply