കരിന്തളം: ഭൂട്ടാനിൽ നടന്ന അന്താരാഷ്ട്ര ലങ്കാടി മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമംഗങ്ങളായ കാലിച്ചാമരത്തെ നയന മധുവിനും സി. ആദിദേവിനും കാലിച്ചാമരത്ത് പൗരസ്വീകരണം നൽകി. അന്താരാഷ്ട്ര കായികവേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളുടെ നേട്ടത്തെ ആദരിക്കുന്നതിനായി കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. വായനശാല പ്രസിഡന്റ് വി. മധുസൂദനൻ, വൈസ് പ്രസിഡന്റ് റീജ രമേശൻ, ജോയിന്റ് സെക്രട്ടറി കെ. വസന്തകുമാർ, എക്സിക്യൂട്ടീവ് അംഗം പി.എം. രാജൻ എന്നിവർ സംസാരിച്ചു. വ്യാപാരി കൂട്ടായ്മയെ പ്രതിനിധീകരിച്ച് ടി. സിദ്ദിഖ്, ബിജു അച്ചൂസ് എന്നിവരും ഫിഫ ഗ്രൂപ്പ് കൂട്ടായ്മയെ പ്രതിനിധീകരിച്ച് വിജിൽ, ജാബിർ, ഉണ്ണികൃഷ്ണൻ എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
നയന മധുവിനും സി. ആദിദേവിനും കാലിച്ചാമരത്ത് പൗരസ്വീകരണം നൽകി.











Leave a Reply