രാജപുരം: കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബാലസംഘത്തിന്റെ കാസർഗോഡ് ജില്ലാ സമ്മേളനം പനത്തടി ഏരിയയിലെ ഇരിയ നീലാംബരി ഓഡിറ്റോറിയത്തിൽ നടന്നു. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി കെ സുരക്ഷ ആധ്യക്ഷത വഹിച്ചു. ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, സംസ്ഥാന ജോ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം പി ഗോകുൽ, സംസ്ഥാന ജോ കൺവീനർ മീര ദർശക്, സംസ്ഥാന അക്കാദമിക് കമ്മിറ്റി അംഗം ടി കെ നാരായണ ദാസ്, ജില്ലാ സെക്രട്ടറി എം അനുരാഗ്, ജില്ലാ കൺവീനർ പി കെ നിഷാന്ത്, ജില്ലാ കോർഡിനേറ്റർ കവിത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സംഘടക സമിതി ചെയർമാൻ ടി വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
ബാലസംഘത്തിന്റെ കാസർഗോഡ് ജില്ലാ സമ്മേളനം പനത്തടി ഏരിയയിലെ ഇരിയ നീലാംബരി ഓഡിറ്റോറിയത്തിൽ നടന്നു. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ സമ്മേളനം ഉദ്ഘാടനം ചെയ്തു.











Leave a Reply