കാഞ്ഞങ്ങാട്: സിപിഎമ്മിൻ്റെ വിപുലീകൃത സമ്മേളനത്തിൽ തഴഞ്ഞതോടെ സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം. രാഘവൻകോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു . സഹകരണ സംഘം റജിസ്ട്രാർക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. എസ്എഫ്ഐ നേതൃത്വത്തിലൂടെ വളർന്നുവന്ന രാഘവൻ
സിപിഎമ്മിന്റെ ജില്ലയിലെ പ്രധാന നേതാക്കളിൽ ഒരാളാണ്. മുൻ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ കൂടെ ദീർഘകാലം പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞത് നേതൃത്വം നിരന്തരമായി അവഗണിക്കുന്നതിനെ തുടർന്നാണെന്നാണ് സൂചന.
കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗമായ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായി ഏതാനും പേരെ ഉൾപ്പെടുത്തിയപ്പോഴും അനുഭവസമ്പത്തും സംഘടനാ നേതൃത്വം പാടവവും ഉള്ള രാഘവനെ തഴഞ്ഞതാണ് രാജിക്ക് കാരണമെന്നാണ് സൂചന. രാഘവന്റെ രാജി സിപിഎമ്മിനകത്ത് വൻ പൊട്ടിത്തെറിക്ക് കാരണമായേക്കും.
കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ച് എം. രാഘവൻ











Leave a Reply