രാജപുരം: പറമ്പിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് മോഷ്ടിച്ച കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയും കോളിച്ചാലിൽ താമസക്കാരനുമായ ശ്യാംലാൽ (41) ആണ് അറസ്റ്റിലായത്. രാജപുരം സർക്കിൾ ഇൻസ്പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പാണത്തൂരിലെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽനിന്നാണ് കഴിഞ്ഞദിവസം പമ്പ് സെറ്റ് മോഷണം പോയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.











Leave a Reply