മടിക്കൈ: സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി മടിക്കൈ ആലയി നീലാശരത്തെ ദിവ്യ എം. നാടിന്റെ അഭിമാനമായി.
മടിക്കൈ ജി.എച്ച്.എസ്.എസിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും പ്ലസ് ടുവും പൂർത്തിയാക്കിയ ദിവ്യ, മുന്നാട് പീപ്പിൾസ് കോളേജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടി. തുടർന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ (സി.ഐ.പി) നിന്നാണ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ നേടിയത്.
രോഹിണിയുടെയും പരേതനായ മോഹനന്റെയും മകളാണ് ദിവ്യ.











Leave a Reply