അമ്പലത്തറ: ഒക്ടോബർ 30, 31, നവംബർ 2, 3, 4 തീയതികളിൽ അമ്പലത്തറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന 65-ാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചാരണാർഥം ഗാനസദസ്സ് സംഘടിപ്പിച്ചു. അമ്പലത്തറ ഇലഞ്ഞിമരച്ചുവട്ടിൽ നടന്ന ഗാനസദസ്സ് കോമഡി ഉത്സവ് ഫെയിം രതീഷ് കണ്ടടുക്കം ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക കമ്മിറ്റി ചെയർമാൻ ബി. ജയരാജൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി.വി. രാജേഷ്, വർക്കിങ് ചെയർമാൻ പി. ജയകുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജേഷ് സ്കറിയ, സ്റ്റേജ് കമ്മിറ്റി ചെയർമാൻ രജീഷ് അമ്പലത്തറ, വളണ്ടിയർ കമ്മിറ്റി ചെയർമാൻ എൻ. മനോജ് കുമാർ, പൂർവവിദ്യാർഥി പ്രസിഡന്റ് രാജൻ മിങ്ങോത്ത്, മീഡിയ കമ്മിറ്റി വൈസ് ചെയർമാൻ റഹ്മാൻ അമ്പലത്തറ എന്നിവർ സംസാരിച്ചു.
രമ്യ പ്രസാദ്, രവി കൊട്ടോടി, ശാന്തി കൃഷ്ണൻ, സരിത രാമകൃഷ്ണൻ, കെ. ടി. നാരായണൻ, മനോജ് കണ്ണോത്ത്, ജാഫർ മാസ്റ്റർ, ഹരീഷ് മാസ്റ്റർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സാംസ്കാരിക കമ്മിറ്റി കൺവീനർ പി. പ്രീത സ്വാഗതവും ട്രോഫി കമ്മിറ്റി ചെയർമാൻ രാജൻ ചെറുവലം നന്ദിയും പറഞ്ഞു.











Leave a Reply